27 November, 2017 07:45:11 PM


കയ്യേറ്റക്കാരുടെ മിശിഹ: സി.പി.ഐയുടെ ആരോപണം ബഹുമതിയെന്ന് മന്ത്രി മണി



ഇടുക്കി: ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ സംഭവത്തില്‍ സി.പി.ഐയ്ക്ക് മറുപടിയുമായി മന്ത്രി എം.എം മണി. താന്‍ കയ്യേറ്റക്കാരുടെ മിശിഹയാണെന്ന സി.പി.ഐയുടെ ആരോപണം ബഹുമതിയായി കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു. സി.പി.ഐയോട് മാപ്പ് പറയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജോയ്‌സ് ജോര്‍ജ് എം.പിയുടേയും ബന്ധുക്കളുടേയും 20 ഏക്കര്‍ ഭൂമി റവന്യു വകുപ്പ് റദ്ദാക്കിയിരുന്നു.


റവന്യു വകുപ്പ് നടപടി കോണ്‍ഗ്രസിനെ സഹായിക്കുന്നതിനാണെന്നും ഇതിനായി സി.പി.ഐ പണം കൈപ്പറ്റിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായും എം.എം മണി പറഞ്ഞിരുന്നു. കയ്യേറ്റം ആരോപിച്ച് ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത്.


വിവാദത്തില്‍ മന്ത്രി മണിക്ക് മറുപടിയുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്ത് വന്നിരുന്നു. മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നായിരുന്നു ശിവരാമന്റെ ആക്ഷേപം. എന്നാല്‍ സി.പി.ഐയുടെ ആരോപണം ബഹുമതിയായി കണക്കാക്കുന്നുവെന്ന് മണി തിരിച്ചടിച്ചു.



Share this News Now:
  • Google+
Like(s): 35