27 November, 2017 07:26:38 PM
മംഗളൂരുവില്‍ നിന്ന് കാസര്‍ഗോട്ടേക്ക് കടത്തിയ റേഷനരി പിടികൂടി; ലോറി ഡ്രൈവര്‍ രക്ഷപെട്ടു
കാസര്‍ഗോഡ്: മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 10,000 കിലോ റേഷനരി പോലീസ് പിടികൂടി. മംഗളൂരു ബി സി റോഡില്‍ വെച്ചാണ് രണ്ട് ലോറികളിലായി കടത്തുകയായിരുന്ന റേഷനരി പോലീസ് പിടികൂടിയത്. ഇതിന് 2.60 ലക്ഷത്തോളം രൂപ വിലവരും. പൊതുവിതരണസംവിധാനം വഴി ദക്ഷിണ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യേണ്ട അരിയാണ് ഞായറാഴ്ച വൈകുന്നേരം കാസര്‍കോട്ടെ കരിഞ്ചന്തയിലേക്ക് കടത്താനുള്ള ശ്രമമുണ്ടായത്.
50 കിലോയുടെ 200 ചാക്ക് അരി രണ്ട് ലോറികളിലായി കടത്തുകയായിരുന്നു. ബി സി റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്ന മംഗളൂരു പോലീസാണ് ലോറികളും അരിയും കസ്റ്റഡിയിലെടുത്തത്. ലോറികള്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.