27 November, 2017 11:45:14 AM


അനധികൃത ഭൂമി കൈയേറ്റം : അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണം



നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എ അനധികൃത ഭൂമി സമ്പാദിച്ചെന്ന ആരോപണത്തില്‍ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. എംഎല്‍എയ്ക്ക് അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറോട് റവന്യൂ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. നേരത്തേ, നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ എംഎല്‍എയ്‌ക്കെതിരേ ആദായനികുതി വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം 207 ഏക്കറോളം ഭൂമി എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ട്. പാരമ്പര്യമായി കിട്ടിയ സ്വത്തല്ലെന്നും വ്യക്തമാക്കുന്നു. വരുമാനമില്ലെങ്കില്‍ ഭൂമി എങ്ങനെ എംഎല്‍എ വാങ്ങിക്കൂട്ടിയെന്നതിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നികുതി അടവ് സംബന്ധിച്ച വിവരങ്ങളില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപയേ വരുമാനമുള്ളൂവെന്നും എംഎല്‍എ അവകാശപ്പെടുന്നു.



Share this News Now:
  • Google+
Like(s): 208