Breaking News

27 November, 2017 10:58:54 AM


ദില്ലിയില്‍ ജ്യൂസിന്‍റെ പേരില്‍ തര്‍ക്കം ; ഒരാളെ കുത്തിക്കൊന്നു



ദില്ലി: ഒരു ഗ്ലാസ് ജ്യൂസിന്‍റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയിൽ ഒരാളെ കുത്തിക്കൊന്നു. വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ ആദര്‍ശ് നഗറില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. പ്രതിരോധ വകുപ്പ് ജീവനക്കാരനായ ഗോവിന്ദാണ് കൊല്ലപ്പെട്ടത്. ഒരു ഗ്ലാസ് ജ്യൂസിന്‍റെ പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തീര്‍ക്കാനെത്തിയപ്പോഴാണ് ഗോവിന്ദിന് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 93