26 November, 2017 08:57:12 PM


ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു; ഗാര്‍ഹിക പീഡനത്തിന് ഹോ​ളി​വു​ഡ് ന​ടി അ​റ​സ്റ്റി​ൽ



വാ​ഷിം​ഗ്ട​ൺ: ഭ​ർ​ത്താ​വി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച ഹോ​ളി​വു​ഡ് ന​ടി ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. അ​മേ​രി​ക്ക​ൻ ന​ടി ന​യ റി​വേ​ര​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​സ്റ്റ് വെ​ർ​ജീ​നി​യാ​യി​ലെ ക​നാ​വ കൗ​ണ്ടി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ന​ടി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

റി​വേ​ര​യു​ടെ ഭ​ർ​ത്താ​വ് റ‍​യാ​ൻ ഡോ​ർ​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​ക​നും ഭാ​ര്യ​യു​മൊ​ത്ത് പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്നാ​ണ് റ​യാ​ൻ പ​റ​യു​ന്ന​ത്. റി​വേ​ര ത​ന്‍റെ ത​ല‍​യ്ക്കും മു​ഖ​ത്തും ത​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് റ​യാ​ൻ പ​രാ​തി ന​ൽ​കി​യ​ത്.



Share this News Now:
  • Google+
Like(s): 44