26 November, 2017 08:49:26 PM


നിക്ഷേപകനും ഗുണഭോക്താവുമില്ല ;16 കോ​ടി ബി​നാ​മി നിക്ഷേപമാ​യി പ്ര​ഖ്യാ​പി​ച്ചു




ദില്ലി: നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷം ദില്ലി​യി​ലെ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച 15.93 കോ​ടി ബി​നാ​മി നി​ക്ഷേ​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യേ​ക കോ​ട​തി​യാ​ണ് നി​ക്ഷേ​പം ബി​നാ​മി സ്വ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ക്ഷേ​പ​ക​നെ​യോ ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വി​നെ​യോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബി​നാ​മി വി​രു​ദ്ധ നി​യ​മം കൊ​ണ്ടു വ​ന്ന​തി​ന് ശേ​ഷം ഇ​ത്ത​ര​ത്തി​ൽ രാ​ജ്യ​ത്തു ത​ന്നെ പി​ടി​കൂ​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

ദില്ലിയി​ലെ ന​യ​ന ബ​സാ​ർ സ്വ​ദേ​ശി ര​മേ​ഷ് ച​ന്ദ് ശ​ർ​മ​യു​ടെ പേ​രി​ലു​ള്ള​താ​ണ് നി​ക്ഷേ​പം. നോ​ട്ടു നി​രോ​ധ​ന​ത്തി​നു​ള്ള ശേ​ഷ​മു​ള്ള ക​ള്ള​പ്പ​ണ നി​ക്ഷേ​പം ക​ണ്ടെത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ ഈ ​നി​ക്ഷേ​പം പെ​ട്ട​ത്. ദില്ലി കെ​ജി മാ​ർ​ഗി​ലെ കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്കി​ന്‍റെ ശാഖയി​ലാ​യി​രു​ന്നു നി​ക്ഷേ​പം. നോ​ട്ടു നി​രോ​ധ​ന​ത്തി​ന് ശേ​ഷം 2016 ഡി​സം​ബ​റി​ൽ ശ​ർ​മ ഈ ​അ​ക്കൗ​ണ്ടി​ൽ 15,93,39,136 കോ​ടി​യു​ടെ പ​ഴ​യ നോ​ട്ടു​ക​ൾ മൂ​ന്നു വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ നി​ക്ഷേ​പി​ച്ചു എ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 

പ​ണം നി​ക്ഷേ​പ​ച്ചി​തി​നു പി​ന്നാ​ലെ മ​റ്റു ചി​ല വ്യ​ക്തി​ക​ളു​ടെ പേ​രി​ൽ ഈ ​നി​ക്ഷേ​പ​ത്തി​ൽ നി​ന്നു ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റു​ക​ൾ ന​ൽ​കി​യ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. ഡി​ഡി​ക​ൾ നി​കു​തി വ​കു​പ്പ് മ​ര​വി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ബി​നാ​മി നി​ക്ഷേ​പ​മാ​യി ഇ​തി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ര​മേ​ഷ് ച​ന്ദ് ശ​ർ​മ മ​റ്റാ​ർ​ക്കോ വേ​ണ്ടി ബി​നാ​മി നി​ക്ഷേ​പം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​ർ​മ​യേ​യും ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.



Share this News Now:
  • Google+
Like(s): 350