Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

26 November, 2017 04:55:36 PM


സിപിഐയ്ക്ക് യുഡിഎഫിലേക്കുള്ള സാധ്യത തുറന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



കോട്ടയം: സിപിഐയ്ക്ക് യുഡിഎഫിലേക്കുള്ള സാധ്യത തുറന്നിട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് നടക്കുന്ന കെആര്‍ഡിഎസ്എ സംസ്ഥാനസമ്മേളനത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും സി അച്യുതമേനോനെയും വാനോളം പുകഴ്ത്തിയ തിരുവഞ്ചൂര്‍ ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും തുറന്നു പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലായിരുന്നു രാഷ്ട്രീയ പ്രാധാന്യമുള്ള തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങള്‍.


ഭൂപരിഷ്‌കരണത്തിന്റെ കാലിക പ്രസക്തി എന്ന സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കവെ സിപിഐ അസി സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐയെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ചത്. റവന്യൂവകുപ്പിനെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച തിരുവഞ്ചൂര്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ കൈക്കൊള്ളുന്ന നടപടികള്‍ പ്രശംസനീയമാണെന്ന് തുറന്നു പറഞ്ഞു. എന്നാല്‍ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിന് തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുകയാണ്.


അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവായിരുന്നു കേരളത്തിന്റെ സുവര്‍ണകാലഘട്ടം. വികസനത്തിന്റെ നിരവധി സാധ്യതകള്‍ തുറന്നിട്ട മികച്ച മുഖ്യമന്ത്രിയും അച്യുതമേനോനായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ചു പൊരുതാന്‍ കേരളം അനുവദിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും തിരുവഞ്ചൂര്‍ തുറന്നു പറഞ്ഞു. കൊട്ടക്കാമ്പൂര്‍ - നീലക്കുറിഞ്ഞി ഉദ്യാന വിഷയങ്ങളില്‍ ചില സമ്മര്‍ദരാഷ്ട്രീയക്കാര്‍ ഭൂമിയുടെ ഉടമസ്ഥരാകാന്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ആദിവാസി ഭൂമി പിതൃസ്വത്തെന്ന് വാദിക്കുന്നവര്‍ നിയമസഭയുടെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നായിരുന്നു മുന്‍ റവന്യൂമന്ത്രിയുടെ നിലപാട്.



Share this News Now:
  • Google+
Like(s): 226