26 November, 2017 02:31:24 PM


ഹാദിയ കോടതിയില്‍ പറയുന്നതാകും ഔദ്യോഗിക നിലപാടെന്ന് കുമ്മനം



തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതൊക്കെ കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ ഔദ്യോഗിക നിലപാടാകുകയുള്ളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹാദിയ സുപ്രീം കോടതിയില്‍ പറയുന്നതുകൂടി കേള്‍ക്കണം. ഇത് പ്രണയ വിവാഹം മാത്രമല്ല. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഹാദിയയുടെ അച്ഛന്‍റെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും കുമ്മനം പറഞ്ഞു.



Share this News Now:
  • Google+
Like(s): 44