Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

26 November, 2017 02:28:08 PM


പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്



തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നേരത്തേ, പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു.

ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം റാണി പദ്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകളുടെയും രജപുത് സംഘടനയായ കർണിസേനയുടെയും പ്രതിഷേധം. ചിത്രം ഡിസംബർ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റുകയായിരുന്നു.



Share this News Now:
  • Google+
Like(s): 66