Breaking News

26 November, 2017 12:56:46 PM


ബംഗളൂരുവില്‍ രണ്ട് യുവതികള്‍ കൂട്ടമാനഭംഗത്തിന് ഇരയായി



ബംഗളൂരു: ബംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. 24, 30 വയസ് പ്രായമുള്ള രണ്ടു യുവതികളെയാണ് നഗരത്തിന്‍റെ രണ്ടിടങ്ങളില്‍ മാനഭംഗപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച നേപ്പാള്‍ സ്വദേശിനിയായ 30 വയസുകാരിയെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. 


ശനിയാഴ്ചയാണ് വിവരം പുറത്തുവരുന്നത്. റോഡരികില്‍ കിടന്നിരുന്ന യുവതിയെ സന്നദ്ധ സംഘടനയിലെ ഒരു അംഗമാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മടനായകഹള്ളിയില്‍ ശനിയാഴ്ചയാണ് മറ്റൊരു സംഭവമുണ്ടായത്. 24 വയസുകാരിയായ നിര്‍മാണ തൊഴിലാളിയായ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 114