26 November, 2017 12:43:25 PM


റാ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ടി​ൽ ഒ​രു ക്വ​ട്ട​റോ​ച്ചി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​രു​ണ്‍ ജ​യ്റ്റ്ലി



അ​ഹ​മ്മ​ദാ​ബാ​ദ്: റാ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ടി​ൽ ബി​ജെ​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു മ​റു​പ​ടി​യു​മാ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി. യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ ഒ​രു ക്വ​ട്ട​റോ​ച്ചി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ പ​രി​ഹാ​സം. രാ​ജീ​വ് ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തു ന​ട​ന്ന ബോ​ഫോ​ഴ്സ് ഇ​ട​പാ​ടി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നെ​ന്നു വി​ശ്വ​സി​ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ വ്യ​വ​സാ​യി ഒ​ട്ടാ​വി​യോ ക്വ​ട്ട​റോ​ച്ചി​യെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ മ​റു​പ​ടി. ക​രാ​ർ ഇ​ട​പാ​ടു​ക​ൾ സ​ർ​ക്കാ​രു​ക​ൾ ത​മ്മി​ലാ​യി​രു​ന്നെ​ന്നും വി​മാ​നം ല​ഭി​ക്കു​ന്ന​ത് വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നും ജ​യ്റ്റ്ലി അ​വ​കാ​ശ​പ്പെ​ട്ടു. 

റാ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നു ചോ​ദ്യ​ങ്ങ​ൾ​ക്കു പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഉ​ത്ത​ര​മു​ണ്ടോ​യെ​ന്നാ​ണ് ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ രാ​ഹു​ൽ ചോ​ദ്യ​മു​യ​ർ​ത്തി​യ​ത്. റാ​ഫേ​ൽ വി​മാ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടോ, ഇ​ല്ല​യോ?, ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന ക​ന്പ​നി​യി​ൽ​നി​ന്നു മാ​റ്റി താ​ങ്ക​ൾ​ക്ക് അ​റി​യാ​വു​ന്ന ക​ന്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത് എ​ന്തു​കൊ​ണ്ട്?, കാ​ബി​ന​റ്റ് വ​ഴി ക​രാ​ർ ഉ​റ​പ്പി​ക്കു​ക എ​ന്ന ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചി​ട്ടു​ണ്ടോ? തു​ട​ങ്ങി ചോ​ദ്യ​ങ്ങ​ളാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ട​പാ​ടി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ യ​ഥാ​ർ​ഥ​ത്തി​ൽ 12,600 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.



Share this News Now:
  • Google+
Like(s): 52