26 November, 2017 12:37:39 PM


ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഗോപി തോന്നക്കലിന് സ്വര്‍ണം



ഡോംഗുവാന്‍: ചൈനയില്‍ നടന്ന ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഗോപി തോന്നക്കലിന് സ്വര്‍ണം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ഗോപി. രണ്ട് മണിക്കൂർ 15 മിനിറ്റ് 48 സെക്കൻഡ് കൊണ്ടാണ് ഗോപി ഫിനിഷ് ചെയ്തത്. ഉസ്‌ബെക്കിസ്ഥാന്‍റെ ആന്‍ഡ്രേ പെട്രോവ് വെള്ളിയും മംഗോളിയയുടെ ബ്യാംബലേവ് സെവീന്‍രാവന്ദ വെങ്കലവും നേടി.



Share this News Now:
  • Google+
Like(s): 210