26 November, 2017 11:36:33 AM


ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്കു ജന്മം നല്‍കി അസന്തുലിതാവസ്ഥ മറികടക്കണമെന്ന്

 


ഉഡുപ്പി: ഹിന്ദുക്കള്‍ കുറഞ്ഞത് നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവുമായി ഹരിദ്വാറിലെ ഭാരത്മാതാ മന്ദിറിലെ സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ് രംഗത്ത്. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതു വരെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ മറികടക്കാന്‍ വേണ്ടിയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന പരാമര്‍ശം സ്വാമി ഉയര്‍ത്തിയിരിക്കുന്നത്.


കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ഹിന്ദുധര്‍മ്മ സന്‍സദില്‍ പങ്കെടുക്കവേയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് നഷ്ടമായി എന്നും, ഹിന്ദുക്കള്‍ക്കു മാത്രം രണ്ടു കുട്ടികള്‍ മതിയെന്ന നയം മാറ്റണമെന്നും അദേഹം പറഞ്ഞു. അതേസമയം, ഗോരക്ഷകരെന്ന് നടിച്ച് ചില കുറ്റവാളികള്‍ വ്യക്തിപരമായ പകവീട്ടലുകള്‍ നടത്തുകയാണെന്നും അദേഹം അഭിപ്രായപ്പെട്ടു.



Share this News Now:
  • Google+
Like(s): 60