Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

25 November, 2017 12:59:04 PM


സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഹാദിയ ഇന്ന് ഡൽഹിക്ക് തിരിക്കും



വൈക്കം: നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് വൈക്കം സ്വദേശിനി ഹാദിയ (അഖില) ഇന്ന് ഡൽഹിക്ക് പോകും. വൈകിട്ട് 6.30ന് ഹാദിയ പിതാവ് അശോകനും നാല് പോലീസുകാർക്കും ഒപ്പം നെടുന്പാശേരിയിൽ നിന്നും ഡൽഹിക്കുള്ള വിമാനത്തിൽ കയറുമെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-നാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

ഡൽഹിയിൽ എത്തുന്ന ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്കും പിതാവിനുമായി കേരള ഹൗസിൽ നാല് മുറി ബുക്ക് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഹാദിയയ്ക്ക് ഡൽഹിയിലും ഒരുക്കുന്നത്.ഹാദിയയെ ഹാജരാക്കുന്ന തിങ്കളാഴ്ച കേസിലെ എൻഐഎ റിപ്പോർട്ടും കോടതി പരിഗണിക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിൻ ജെഹാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നടപടി. ഹാദിയയെ നേരിട്ട് കേൾക്കണമെന്ന് അറിയിച്ചാണ് തിങ്കളാഴ്ച ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.



Share this News Now:
  • Google+
Like(s): 240