25 November, 2017 12:45:23 PM


ദിലീപിന്‍റെ പങ്ക് ആദ്യം സംശയിച്ചത് നടിയുടെ സഹോദരന്‍



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നടൻ ദിലീപിന്‍റെ പങ്ക് ആദ്യം സംശയിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണ സംഘത്തിന് സഹോദരൻ നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്‍റെ മൊഴി. പിന്നാലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ ജയിലിൽ നിന്നും ദിലീപിന് കത്തയച്ചുവെന്ന വിവരം പുറത്തുവന്നതോടെ സഹോദരന് സംശയം ബലപ്പെട്ടു. ഇക്കാര്യം സഹോദരൻ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം നടിയെ ദിലീപ് ഭീഷണിപ്പെടുത്തിയ വിവരവും കുറ്റപത്രത്തിലുണ്ട്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയ്ക്ക് മുൻപായുള്ള റിഹേഴ്സലിനിടെയായിരുന്നു സംഭവം. ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. എന്നാൽ ഈ സംഭവത്തിന് പിന്നാലെ നടൻ സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.



Share this News Now:
  • Google+
Like(s): 85