25 November, 2017 12:34:42 PM


രഞ്ജി ട്രോഫി: കേരളത്തിനെതിരേ ഹരിയാനയ്ക്ക് ബാറ്റിംഗ്



ലാഹ്‌ലി: രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ കേരളത്തിനെതിരേ ഹരിയാന ആദ്യ ബാറ്റ് ചെയ്യുകയാണ്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഹരിയാന വിക്കറ്റ് പോകാതെ 57 റണ്‍സ് നേടിയിട്ടുണ്ട്. ജയം അനിവാര്യമായ മത്സരത്തിൽ കേരളത്തിന് ടോസ് നഷ്ടമായി. പേസ് ബൗളിംഗ് അനുകൂലമായ പിച്ചിൽ സ്പിന്നർ സിജോമോൻ ജോസഫിനെ ഒഴിവാക്കി കേരളം സി.വി.വിനോദ്കുമാറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി.

നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് കേരളം. അഞ്ച് കളികളിൽ നാലും ജയിച്ച കേരളത്തിന് 24 പോയിന്‍റുണ്ട്. എന്നാൽ 23 പോയിന്‍റുമായി സൗരാഷ്ട്ര തൊട്ടുപിന്നാലെയുള്ളത് കേരളത്തിന്‍റെ നോക്കൗട്ട് പ്രവേശത്തിന് ഭീഷണിയാണ്. 27 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ക്വാർട്ടർ ബർത്ത് ഏകദേശം ഉറപ്പാക്കി കഴിഞ്ഞു. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം ലഭിക്കുക.



Share this News Now:
  • Google+
Like(s): 198