25 November, 2017 12:31:13 PM


ഈ​ജി​പ്ത് സ്ഫോ​ട​നം: ഭീ​ക​ര​ർ​ക്കെ​തി​രെ സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി



ക​യ്‌​റോ: വ​ട​ക്ക​ൻ സി​നാ​യി പ്ര​വി​ശ്യ​യി​ൽ 235 പേ​രു​ട‌െ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഈ​ജി​പ്ഷ്യ​ൻ സൈ​ന്യം ഭീ​ക​ര​ർ​ക്കെ​തി​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഭീ​ക​ര​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ സൈ​ന്യം ത​ക​ർ​ത്തു. പ​ള്ളി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യോ​മ​സേ​ന ക​ന​ത്ത ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് സൈ​നി​ക വ​ക്താ​വ് ത​മെ​ർ അ​ൽ റെ​ഫാ പ​റ​ഞ്ഞു. 

അ​ൽ-​രാ​വാ​ഡ മോ​സ്കി​നു നേ​ർ​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് സൈ​ന്യം തി​രി​ച്ച​ടി ന​ൽ​കി​യ​ത്. മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ​ക്കു എ​ത്തി​യ​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി​യ ആ​ളു​ക​ളെ ഭീ​ക​ര​ർ‌ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നൂ​റി​ല​ധി​കം പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഭീ​ക​ര​ർ​ക്ക് സൈ​ന്യം 'അ​തി​ഭീ​ക​ര' തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫ​ത്താ അ​ല്‍ സി​സി പ​റ​ഞ്ഞി​രു​ന്നു.



Share this News Now:
  • Google+
Like(s): 39