Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

24 November, 2017 10:06:46 PM


രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റം സ്ഥിരീകരിച്ച് റവന്യു വകുപ്പ്


Niramaya resort, Rajeev Chandrasekhar


കോട്ടയം: ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് റിസോര്‍ട്ട് ഭൂമി കയ്യേറിയതായും തണ്ണീര്‍ത്തട നിയമം ലംഘിച്ചതായും കണ്ടെത്തി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കയലിന്റേയും തോടിന്റേയും പുറമ്പോക്ക് ഭൂമി കയ്യേറിയത്. കയ്യേറ്റത്തിന്റെ ഭാഗമായി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും കണ്ടെത്തി.

കുമരകം വില്ലേജ് ഓഫീസര്‍ തോമസുകുട്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റം സ്ഥിരീകരിച്ചത്. കയ്യേറ്റം തിരിച്ചു പിടിക്കണമെന്ന കോടതി വിധി ഉണ്ടായിട്ടും റവന്യൂ വകുപ്പ് അലംഭാവം തുടര്‍ന്നത് വിവാദമായതോടെയാണ് നിരാമയ റിസോര്‍ട്ടിനെതിരെ നടപടികള്‍ ആരംഭിച്ചത്. രണ്ട് വ്യത്യസ്ത ബ്ലോക്കുകളിലായി ഏഴര സെന്റ് ഭൂമിയാണ് കയ്യേറിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ കയ്യേറ്റത്തിനെതിരെ കുമരകം പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കായലും റവന്യൂ ഭൂമിയും കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് പഞ്ചായത്തിന്റെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്.

കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കാന്‍ റവന്യു വകുപ്പ് തയ്യാറായിരുന്നില്ല. കുമരകത്ത് നിന്ന് വേമ്പനാട്ട് കായലിലേക്ക് ഒഴുകുന്ന നേരെ മടത്തോടിന്റെ ഒരു വശം പൂര്‍ണമായും തീരം കെട്ടി കയ്യേറി റിസോര്‍ട്ട് മതിലിനുള്ളില്‍ ആക്കിക്കൊണ്ടാണ് റിസോര്‍ട്ടിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 203