23 November, 2017 04:17:58 PM
ഞാറ്റുപാട്ടിന്റെ ഈണത്തില്‍, പുളിവേലി പാടശേഖരത്ത് വിത്തെറിഞ്ഞു

കോട്ടയം: ഈരടികളുയര്‍ന്നു. വര്‍ഷങ്ങളായി തരിശുകിടന്ന പുന്നവേലി പുളിവേലി പാടശേഖരത്ത് വിത്തു വിത മഹോത്സവത്തിന് തുടക്കമായി. കൃഷി ജീവിതത്തിന്റെ ഭാഗമായി മാറ്റുന്നതിനായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കര്ഷകരായതോടെ ഊഷരമായ ഭൂമി വിളനിലമായിമാറി. കാണക്കാരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിലെ വിദ്യാര്‍ത്ഥികളാണ് കൃഷിയോടുള്ള താത്പര്യം മൂലം പുളിവേലി പാടശേഖരത്ത് വിത്തു വിതച്ചത്. താളത്തിലുയര്‍ന്ന ഞാറ്റു പാട്ടിനൊപ്പം പാടത്ത് വിത്തെറിഞ്ഞ് അവര്‍ ഇതൊരാഘോഷമാക്കി മാറ്റി.
മൂന്ന് വര്‍ഷം മുമ്പ് സ്കൂള്‍ മുറ്റത്തെ നാലു സെന്റ് സ്ഥലത്ത് കരനെല്‍ കൃഷയായി തുടങ്ങിയ പദ്ധതി വിജയിച്ചതോടെയാണ് ജൈവ കൃഷി എന്ന ആശയത്തിലേക്ക് തിരിയാന്‍ കാരണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്. പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓണം തുരുത്ത് പാടശേഖരത്തിലെ വിത്ത് വിതയില്‍ പങ്ക് ചേരാന്‍ കഴിഞ്ഞതും ഇതിന് പ്രോത്സാഹനമായിമാറി. തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് 20 വര്‍ഷമായി തരിശായി കിടന്ന പാടശേഖരം ഏറ്റെടുത്ത് കൃഷിയോഗ്യമാക്കിയത്. ഏതാണ്ട് അമ്പതേക്കറോളം വരുന്ന പാടശേഖരത്തില്‍ ഒരേക്കറോളം സ്ഥലത്തു മാത്രമേ വിദ്യാര്‍ത്ഥികള്‍ കൃഷിയറക്കുന്നുള്ളൂ. ബാക്കിയുള്ള സ്ഥലത്ത് കൃഷയിറക്കുന്നത് വേദഗിരി ജെസിഐ, പാടശേഖര സമിതി തുടങ്ങിയ സംഘങ്ങളാണ്. ഈ സംഘങ്ങളുടെ സഹായത്തോടെയാണ് തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി മാറ്റിയത്.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായതോടെ വിത്ത് വിത മഹോതസവം ആഘോഷമായി മാറി. വിദ്യാര്‍ഥികള്‍ക്ക് കൃഷി രീതികള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതിനും കൃത്യമായ സമയങ്ങളില്‍ വളം ചെയ്യുന്നതിനുമായി കര്‍ഷനായ ജോര്‍ജ്ജ് വര്‍ക്കി ഒപ്പമുണ്ട്. ജനുവരി ഫെബ്രവരി മാസങ്ങളില്‍ കൊയ്ത്ത് നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന് വിത്തുവിത ഉദ്ഘാടനം ചെയ്തു. പാടശേഖര കമ്മറ്റി കണ്‍വീനര്‍ നെങ്ങാട്ട് എന്‍. റ്റി ചാക്കോ അധ്യക്ഷനായി. ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ സംബന്ധിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്. പത്മകുമാര്‍, പി.ടി.എ പ്രസിഡന്റ് കെ.പി.ജയപ്രകാശ്, പ്രോഗ്രാം ഓഫീസര്‍ രതീഷ് മോഹന്‍, പഞ്ചായത്തംഗങ്ങള്‍ പി.ടി.എ അംഗങ്ങള്‍, എന്‍.എസ്.എസ് വോളന്റിയേഴ്സ് , കുടുംബശ്രീ പ്രവര്‍ത്തകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.