23 November, 2017 01:12:08 PM


തെലങ്കാനയില്‍ ദലിത്​ എഴുത്തുകാരന്‍ കാഞ്ച എെലയ്യക്ക്​ നേരെ ​കൈയേറ്റശ്രമം



ഹൈദരാബാദ്​: തെലങ്കാനയില്‍ ദലിത്​ എഴുത്തുകാരന്‍ കാഞ്ച എെലയ്യക്ക്​ നേരെ ഹിന്ദുത്വവാദികളുടെ ​കൈയേറ്റശ്രമം. തെലങ്കാനയിലെ ജഗിതല്‍ ജില്ലയിലെ കോറുത്​ല ടൗണില്‍ വെച്ചാണ് എെലയ്യക്ക്​ നേരെ കൈയേറ്റ ശ്രമമുണ്ടായത്​. കാറ്​ വളഞ്ഞ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട്​ വ​ന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തുടരണമെങ്കില്‍ വന്ദേമാതരം ചൊല്ലണം അല്ലെങ്കില്‍ ഇന്ത്യ വിടണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി.


പ്ലകാര്‍ഡുകളും കാവികൊടിയുമായി കാറ്​ വളഞ്ഞ പ്രവര്‍ത്തകര്‍ എെലയ്യക്കെതിരെ മു​ദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയും മു​ട്ടയേറ്​ നടത്തുകയും ചെയ്​തു. സംഭവസ്ഥലത്ത്​ പൊലീസ്​ എത്തി​ അദ്ദേഹത്തി​​​െന്‍റ വാഹനത്തെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു. ചൊവ്വാഴ്​ച ജഗിതലില്‍ കര്‍ഷകരുടെ പരിപാടിയില്‍ പ​െങ്കടുക്കുന്നതിനിടയിലും ഹിന്ദുത്വവാദികള്‍ അതിക്രമിച്ചു കയറി പ്രശ്​നമുണ്ടാക്കിയിരുന്നു. അന്നും പൊലീസ്​ ഇടപെട്ട്​ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയായിരുന്നു.


​ ആര്യ വൈശ്യര്‍ എന്ന സമുദായത്തെ താറടിക്കുന്നതാണ്​ ​കാഞ്ച എെലയ്യയുടെ 'വൈ​ശ്യ​ര്‍ സാ​മൂ​ഹി​ക കൊ​ള്ള​ക്കാ​ര്‍' എന്ന പുസ്​തകം എന്നാരോപിച്ചാണ്​ അദ്ദേഹത്തിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്​. നേരത്തെ കാഞ്ച എെലയ്യക്കെതിരെ​ വധഭീഷണിയും മുഴക്കിയിരുന്നു. പുസ്​തകം നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും സ്വ​ത​ന്ത്ര​ചി​ന്ത​യെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ത​ട​യാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​ കോ​ട​തി അത്​ തള്ളുകയായിരുന്നു.



Share this News Now:
  • Google+
Like(s): 37