23 November, 2017 12:32:42 PM


ദില്ലി​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ സ​ഹ​പാ​ഠി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പിതായി പരാതി



ദില്ലി: ദില്ലി​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ സ​ഹ​പാ​ഠി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി. ദ്വാ​ര​ക​യി​ലെ മാ​ക്സ്ഫോ​ർ​ട്ട് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്കൂ​ളി​ൽ വ​ച്ച് സ​ഹ​പാ​ഠി​ മോ​ശ​മാ​യി പെ​രുമാ​റി​യെ​ന്നു പെൺകുട്ടി മാ​താ​പി​താ​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊഴി. ആ​ൺ​കു​ട്ടി​യെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​ക്കാ​ര്യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നോ​ടും മ​റ്റു അ​ധ്യാ​പ​ക​രോ​ടും പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും പെ​ൺ​കു​ട്ടി വി​ശ​ദീ​ക​രി​ച്ചു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു ദ്വാരക പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.



Share this News Now:
  • Google+
Like(s): 73