23 November, 2017 12:01:41 PM


നടിയെ ആക്രമിച്ച കേസ് : അതിവേഗ വിചാരണ വേണമെന്ന് അന്വേഷണ സംഘം



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിവേഗ വിചാരണ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സർക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പോലീസ് ഉന്നയിക്കും. ദിലീപ് പോലൊരു പ്രബലൻ പ്രതി പട്ടികയിൽ ഉള്ളപ്പോൾ വിചാരണ ദീർഘകാലം നീണ്ടുപോകുന്നത് കേസിന് ഗുണകരമാകില്ലെന്ന് നിലപാടിലാണ് അന്വേഷണ സംഘം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നാൽ ദീർഘകാലം കേസിന്‍റെ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. ഇത് ഒഴിവാക്കാനാണ് അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കുന്നത്.

സിനിമാ മേഖലയിൽ ശക്തമായ സ്വാധീനമുള്ള ദിലീപിനെതിരേ മൊഴി നൽകിയവർ പിന്നീട് കൂറുമാറുന്നത് ഒഴിവാക്കാനാണ് പോലീസ് നീക്കം. കുറ്റപത്രത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള 50 ഓളം പേരെയും അന്വേഷണ സംഘം ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ സ്വാധീനമുള്ള ദിലീപിന് അനുകൂലമായി സിനിമക്കാർ പിന്നീട് മൊഴി മാറ്റുമോ എന്ന ഭയം അന്വേഷണ സംഘത്തിനുണ്ട്.



Share this News Now:
  • Google+
Like(s): 44