23 November, 2017 11:49:03 AM


ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: നെടുമ്പാശേരിയില്‍ ഇ​റ​ങ്ങേ​ണ്ട നാ​ല് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചുവി​ട്ടു



കൊച്ചി: ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞി​നെ തു​ട​ർ​ന്ന് നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട നാ​ല് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചുവി​ട്ടു. മൂന്ന് ആഭ്യന്തര സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് വഴിതിരിച്ചു വിട്ടത്. പിന്നീട് കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ങ്ങ​ളെ​ല്ലാം തി​രി​കെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ക്കു​ക​യാ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

പുലർച്ചെ 7.10ന് ​കൊ​ച്ചി​യി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മ​സ്ക്ക​റ്റി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും, ഏ​യ​ർ ഏ​ഷ്യ​യു​ടെ ബംഗളൂരുവിൽ നി​ന്നു​ള്ള വി​മാ​നം തി​രി​കെ അവിടേക്ക് തന്നെയും, 7.15ന് എത്തേണ്ടിയിരുന്ന ​ഒ​മാ​ൻ എ​യ​റി​ന്‍റെ മ​സ്ക​റ്റി​ൽ നി​ന്നു​ള്ള വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും, 7.25ന് ​ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​മാ​ണ് തി​രി​ച്ചു​വി​ട്ട​ത്.

.



Share this News Now:
  • Google+
Like(s): 211