23 November, 2017 11:42:38 AM


മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല



തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ളെ കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്നും മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​യ​ത് ആ​രെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​ങ്ങ​ളെ സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് പോ​ലും പ്ര​വേ​ശി​പ്പി​ക്കാ​ത്ത​ത് ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ബു​ധ​നാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞി​രു​ന്നു.



Share this News Now:
  • Google+
Like(s): 47