23 November, 2017 10:01:14 AM


നഗ്നയായി മോഹന്‍ലാലിനൊപ്പം തന്മാത്രയില്‍ അഭിനയിച്ചതിനെക്കുറിച്ച് മീര വാസുദേവന്‍



കൊച്ചി: തന്മാത്ര സിനിമയില്‍ മോഹന്‍ലാലിനൊപ്പം പരിപൂര്‍ണ്ണ നഗ്‌നയായി അഭിനയിച്ചതിനെ പറ്റി നടി മീര വാസുദേവന്‍റെ വെളിപ്പെടുത്തല്‍. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. അതുപോലെ തനിക്കും ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്ന് മീര വാസുദേവന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിലെ അഭിമുഖത്തിലാണ് മീര മനസ് തുറന്നത്.


അതേസമയം, ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒഴിവായി. മറ്റ് നായികമാര്‍ പിന്മാറിയതിന്‍റെ കാരണം തനിക്ക് അറിയില്ല. ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല. പക്ഷേ എല്ലാത്തരത്തിലും തനിക്ക് നേട്ടം മാത്രമാണെന്നും മീര പറഞ്ഞു.


സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഈ സീനിനെ പറ്റി ദീര്‍ഘനേരം ബ്ലസിയോട് സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചത്. സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമറമാന്‍, മോഹന്‍ലാലിന്‍റെ മേക്കപ്പ്മാന്‍, തന്‍റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമാണെന്നും മീര പറയുന്നു.



Share this News Now:
  • Google+
Like(s): 602