Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

22 November, 2017 11:41:08 PM


നഗ്നദൃശ്യം പുറത്തു വിട്ട സംഭവത്തില്‍ നടി അജിനാ മേനോന്‍റെ വെളിപ്പെടുത്തല്‍കൊച്ചി: സൗഹൃദ കാലത്ത് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്ന യുവതിയും യുവാവും പരസ്യമാക്കി തന്നോട് വൈരാഗ്യം തീര്‍ത്തെന്ന ആരോപണവുമായി നടിയും മോഡലുമായ അജിനാ മേനോന്‍. തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കും കോഴിക്കോട് സ്വദേശിയായ യുവാവിനുമെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് അജിനാ മേനോന്‍ ആരോപണമഴിച്ചുവിട്ടത്.


ഈ യുവതിയും യുവാവും ഉള്‍പ്പെടെ സിനിമാ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്‍റെ നല്ല സുഹൃത്തുക്കളായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി യുവാവിനോട് കൂടെ എറണാകുളത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചണ്. നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് ഇവര്‍ താന്‍ വസ്ത്രം മാറുന്നതും മറ്റുമായ തന്‍റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്ക് മൊബൈലില്‍ പകര്‍ത്തി. അന്നത് തമാശയായാണ് കരുതിയത്. 
തന്‍റെ മൊബൈില്‍ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. കോഴിക്കോട് ഹോട്ടല്‍ ആക്രമണക്കേസില്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് പിന്നീട് മൊബൈല്‍ റിക്കവര്‍ ചെയ്ത് എടുത്ത ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും അജിന ആരോപിക്കുന്നു.


വീഡിയോ വൈറലായതോടെ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കായിരിക്കുമെന്നും അജിന പറഞ്ഞു. ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അജിന ആവശ്യപ്പെടുന്നു. യുവാവ് ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിനാ പറയുന്നു. മാത്രമല്ല യുവാവും യുവതിയും കൊച്ചിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയാണെന്നും അജിന ആരോപിച്ചു. ഇവർക്ക് കൂട്ടായി മറ്റൊരു യുവാവ് ഉള്ളതായും അജിന വെളിപ്പെടുത്തി.


Share this News Now:
  • Google+
Like(s): 4545