Breaking News

22 November, 2017 11:10:09 AM


ഫോണ്‍ കെണി കേസ്: ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു



തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതിയായ ഫോണ്‍ കെണി കേസിൽ അന്വേഷണം നടത്തിയ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് റിപ്പോർട്ട് അംഗീകരിച്ചത്.മംഗളം ചാനൽ മന്ത്രിയായിരുന്ന ശശീന്ദ്രനെതിരേ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നും കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്. കമ്മീഷന്‍റെ ശിപാർശകൾ പരിശോധിക്കാൻ സർക്കാർ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. 



Share this News Now:
  • Google+
Like(s): 50