22 November, 2017 11:08:30 AM


ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്



തിരുവനന്തപുരം: ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. നടന്‍ ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമാണെന്നും കൊല്ലത്തെ പ്രമുഖ വ്യവസായി സുനില്‍ സ്വാമിക്കു ക്രമം തെറ്റിച്ച്‌ പൂജ നടത്താന്‍ ദേവസ്വം അധികൃതര്‍ ഒത്താശ ചെയ്തെന്നും ദേവസ്വം വിജിലന്‍സിന്‍റെ രഹസ്യറിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായവര്‍ക്കെതിരേ റിപ്പോര്‍ട്ട് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല.


കഴിഞ്ഞ വിഷുക്കാലത്താണ് സംഭവം നടന്നത്. എന്നാല്‍ സംഭവങ്ങളെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ദേവസ്വം ജീവനക്കാരനെ ഒഴിവാക്കിയാണു ജയറാമിന് ഇടയ്ക്ക കൊട്ടി പാടാന്‍ അവസരമൊരുക്കിയത്. സ്പെഷല്‍ ഡ്യൂട്ടിക്കായെത്തിയ കോട്ടയം തിരുനക്കര ദേവസ്വം ജീവനക്കാരന്‍ ശ്രീകുമാര്‍ നിര്‍വഹിക്കേണ്ടിയിരുന്ന ജോലി ജയറാമിനെ ഏല്‍പ്പിച്ചതിനുപിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യവും ആചാരലംഘനവുമുണ്ടെന്നാണു റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 301