21 November, 2017 04:26:35 PM


"എ​സ്.​ദു​ർ​ഗ്ഗ" രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി



കൊ​ച്ചി: ഒ​ട്ടേ​റെ രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​ല​യാ​ള സി​നി​മ "എ​സ്.​ദു​ർഗ്ഗ" ഗോ​വ​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. ഐ​എ​ഫ്എ​ഫ്ഐ​യി​ൽ നി​ന്ന് "എ​സ്. ദു​ർ​ഗ്ഗ" ഒ​ഴി​വാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്തു സം​വി​ധാ​യ​ക​ൻ സ​ന​ൽ ശ​ശി​ധ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ദ​ർ​ശ​നാ​നു​മ​തി. സം​വി​ധാ​യ​ക​ന് സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചെ​ന്ന് ഹൈ​ക്കോ​ട​തി നിരീക്ഷിച്ചു.

ന​വം​ബ​ർ 28 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ജൂ​റി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തു മ​റി​ക​ട​ന്നു സി​നി​മ​യെ ഒ​ഴി​വാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ശ​ശി​ധ​ര​ന്‍റെ ഹ​ർ​ജി. സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച സി​നി​മ​യി​ൽ അ​ശ്ലീ​ല രം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം മ​ന​സി​ലാ​ക്കാ​തെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

'സെ​ക്സി ദു​ർ​ഗ' എ​ന്നാ​യി​രു​ന്നു സി​നി​മ​യു​ടെ ആ​ദ്യ പേ​ര്. പി​ന്നീ​ട് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം "എ​സ്.​ദു​ർ​ഗ്ഗ" എ​ന്ന് പേ​രു മാ​റ്റു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പേ​രു മാ​റ്റാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ന് നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നു സം​വി​ധാ​യ​ക​ൻ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു. റോ​ട്ട​ർ​ഡാം പു​ര​സ്കാ​രം നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ച​ല​ച്ചി​ത്ര​മാ​ണ് "എ​സ്.​ദു​ർ​ഗ്ഗ". 



Share this News Now:
  • Google+
Like(s): 185