21 November, 2017 02:03:10 PM


മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ സർക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി



കൊ​ച്ചി: മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത് എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ഈ ​മാ​സം 30 ലേ​ക്ക് മാ​റ്റി. കേ​സ് ഫ​യ​ലി​ൽ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോയെ​ന്ന് അ​ന്ന് കോടതി തീ​രു​മാ​നി​ക്കും. വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് അറിയിക്കാൻ എജിക്ക് 30 വരെ കോടതി സമയം അനുവദിച്ചു.

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ സി​​​ൻ​​​ഡി​​​ക്കറ്റ് അം​​​ഗ​​​വും മു​​​ൻ ജോ​​​യി​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​റു​​​മാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നേ​​​മം സ്വ​​​ദേ​​​ശി ആ​​​ർ.​​​എ​​​സ്. ശ​​​ശി​​​കു​​​മാ​​​റാ​​​ണു ക്വോ​​​വാ​​​റ​​​ന്‍റോ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ തോ​​​മ​​​സ് ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു സിപിഐ മ​​​ന്ത്രി​​​മാ​​​ർ വി​​​ട്ടു​​നി​​​ന്ന​​​തും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നു​​​ള്ള തെ​​​ളി​​​വാ​​​ണെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ​​ നി​​​ന്നു വി​​​ട്ടു​​​നി​​​ന്ന​​​വ​​​രെ പു​​​റ​​​ത്താ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ത​​ത്​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ലെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

കാ​​​യ​​​ൽ ഭൂ​​​മി കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​ർ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രേ മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കെ തോ​​​മ​​​സ് ചാ​​​ണ്ടി ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പാ​​​ർ​​​ട്ടി​​​യു​​​ടെ ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ശേ​​​ഷ​​​മാ​​​ണു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു സി​​​പി​​​ഐ​​​യു​​​ടെ നാ​​​ലു മ​​​ന്ത്രി​​​മാ​​​ർ വി​​​ട്ടു​​നി​​​ന്ന​​ത്. 



Share this News Now:
  • Google+
Like(s): 332