21 November, 2017 01:56:51 PM


ഹാ​ദി​യ കേ​സി​ൽ പു​തി​യ ഹ​ര്‍​ജി​യു​മാ​യി പി​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു



ദില്ലി: ഹാ​ദി​യ കേ​സി​ൽ പു​തി​യ ഹ​ര്‍​ജി​യു​മാ​യി പി​താ​വ് അ​ശോ​ക​ന്‍ വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഹാ​ദി​യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് എ.​എ​സ്. സൈ​ന​ബ​യെ​യും സ​ത്യ​സ​ര​ണി​യി​ലെ അ​ധി​കൃ​ത​രേ​യും വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ അ​ശോ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

ഈ ​മാ​സം 27ന് ​വൈ​കി​ട്ട് മൂ​ന്നി​ന് മു​ൻ​പ് ഹാ​ദി​യ​യെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് അ​ശോ​ക​ന്‍റെ നീ​ക്കം. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കേ​സി​ന്‍റെ വാ​ദം തു​റ​ന്ന കോ​ട​തി​യി​ൽ കേ​ൾ​ക്ക​രു​തെ​ന്ന ഹ​ർ​ജി​യു​മാ​യി അ​ശോ​ക​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഹാ​ദി​യ-​ഷെ​ഫി​ൻ വി​വാ​ഹം റ​ദ്ദാ​ക്കി പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ് കേ​സ് സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. ഹാ​ദി​യ​യെ വീ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ഷെ​ഫി​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 



Share this News Now:
  • Google+
Like(s): 54