Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

21 November, 2017 01:51:36 PM


ജാമ്യവ്യവസ്ഥയിൽ ഇളവ് ; ദിലീപിന് വിദേശത്തു പോകാന്‍ അനുമതി



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാൻ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു. ആറ് ദിവസത്തേക്ക് പാസ്പോർട്ട് തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ദേ പുട്ട് ഹോട്ടൽ ശ്യംഖലയുടെ ദുബായിലെ ശാഖ ഉദ്ഘാടനത്തിന് പങ്കെടുക്കാനാണ് ദിലീപ് വിദേശ യാത്രയ്ക്ക് അനുമതി തേടിയത്.

വിദേശത്തേക്ക് പോകുമ്പോൾ അവിടുത്തെ വിലാസം അറിയിക്കണമെന്ന നിബന്ധനയോടെയാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിച്ചുവെന്നും വിദേശത്തേക്ക് പോകുന്നത് വീണ്ടും സ്വാധീനിക്കാൻ ഇടയാകുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. എന്നാൽ പ്രോസിക്യൂഷന്‍റെ വാദം ദിലീപിന്‍റെ അഭിഭാഷകൻ പൂർണമായും നിഷേധിച്ചു. ദിലീപ് ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ദിലീപിന്‍റെ ഭാര്യയായ കാവ്യാ മാധാവന്‍റെ ഡ്രൈവറും കൊച്ചിയിലെ ഒരു അഭിഭാഷകനും ചേർന്ന് കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇത്തരത്തിൽ പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിൽ പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 



Share this News Now:
  • Google+
Like(s): 297