21 November, 2017 12:42:32 PM


ലുധിയാനയിൽ പ്ലാസ്റ്റിക് ഫാക്ടറി തകര്‍ന്ന് ദുരന്തം: മരണം 11 ആയി



ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പ്ലാസ്റ്റിക് ഫാക്ടറി തകർന്നു വീണുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ലുധിയാനയിലെ വ്യവസായ മേഖലയായ ചീമ ചൗക്കിലെ ഇടുങ്ങിയ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന അഞ്ച് നില ഫാക്ടറിയാണ് തകർന്ന് വീണത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ദുരന്തം. ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായ കെട്ടിടം തകർന്നടിയുകയായിരുന്നു.

ഫയർഫോഴ്സ്, മുൻസിപ്പാലിറ്റി ജീവനക്കാരും ഫാക്ടറി ജീവനക്കാരും ഉൾപ്പടെ 25 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തുവെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിരാവരണ സേനയും പഞ്ചാബ് പോലീസ്-ഫയർഫോഴ്സ് വിഭാഗങ്ങളുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 



Share this News Now:
  • Google+
Like(s): 17