21 November, 2017 12:16:16 PM


ഫോണ്‍വിളി വിവാദം: പരാതിക്കാരി കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ കൂട്ടാക്കിയില്ല




തി​രു​വ​ന​ന്ത​പു​രം: ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ൺ​വി​ളി​ക്കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ. ഫോ​ണ്‍​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ൻ ജി​ല്ലാ ജ​ഡ്ജി പി.​എ​സ്. ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ. ര​ണ്ടു വാ​ള്യ​ങ്ങ​ളി​ലാ​യി 405 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. 

പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാരിയായ പെൺകുട്ടി ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന് മു​ന്പി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തെ​ളി​വ് ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രും ത​യാ​റാ​യി​ല്ലെന്നും ജ​സ്റ്റീ​സ് ആ​ന്‍റ​ണി പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​സ് കൗ​ൺ​സി​ലി​നും അ​യ​ക്കു​മെ​ന്നും കമ്മീഷൻ കൂട്ടിച്ചേർ‌ത്തു.

സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടി​ൽ ശ​ശീ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​നാ​ണോ എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെന്നും നേ​ര​ത്തെ ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഫോ​ൺ​വി​ളി​യു​ടെ സാ​ഹ​ച​ര്യ​വും ശ​ബ്ദ രേ​ഖ​യു​ടെ വി​ശ്വാ​സ്യ​ത​യെ കു​റി​ച്ചും പ​രി​ശോ​ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ളെ കു​റി​ച്ചു റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും കമ്മീഷൻ പറഞ്ഞിരുന്നു. 



Share this News Now:
  • Google+
Like(s): 41