21 November, 2017 11:50:01 AM


സിപിഐ വിഴുപ്പുപാണ്ടം തന്നെയെന്ന് മന്ത്രി എം.എം.മണി



തിരുവനന്തപുരം: സിപിഐ വിഴുപ്പുപാണ്ടം തന്നെയെന്ന് ആവർത്തിച്ച് മന്ത്രി എം.എം.മണി രംഗത്ത്. എൽഡിഎഫിനൊപ്പം നിൽക്കാതെ മറ്റൊരു മുന്നണി പോലെയാണ് സിപിഐ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂവകുപ്പ് പല നടപടികളും സ്വീകരിക്കുന്നത്.

ഇടുക്കി എംപി ജോയിസ് ജോർജിന്‍റെ പട്ടയം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും എം.എം.മണി ആരോപിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും മണി സിപിഐയെ മോശമായി ചിത്രീകരിച്ച് രംഗത്തുവന്നിരുന്നു. മലപ്പുറത്തെ പാർട്ടി സമ്മേളന വേദിയിൽ വച്ചാണ് സിപിഐ വിഴുപ്പുപാണ്ടമാണെന്നും സിപിഎം അത് ചുമക്കുകയാണെന്നും വ്യക്തമാക്കിയത്. 



Share this News Now:
  • Google+
Like(s): 59