21 November, 2017 11:43:25 AM


പിണറായി വിജയൻ സർക്കാരിൽ നടക്കുന്നത് വിചിത്രമായ കാര്യങ്ങളെന്ന് ചെന്നിത്തല



ഇടുക്കി: പിണറായി വിജയൻ സർക്കാരിൽ നടക്കുന്ന വിചിത്രമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സർക്കാരിനെതിരേ സിപിഎം മൂന്നാറിൽ ഹർത്താൽ നടത്തുകയാണ്. ഇതിൽപരം വിചിത്രമായ കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണിത്. സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിക്കെതിരേ സിപിഎം പ്രതിഷേധം നടത്തുകയാണ്. ഇടുക്കി സബ് കളക്ടർക്കെതിരേ ജില്ലയിലെ മന്ത്രിയും എംഎൽഎയും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് സിപിഐയ്ക്ക് എതിരേ കൂടിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി



Share this News Now:
  • Google+
Like(s): 45