21 November, 2017 11:39:48 AM


ഫോൺ കെണി വിവാദം: : ജു​ഡീ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് കൈ​മാ​റി



തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ണ്‍​വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ ‌മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​യി 405 പേ​ജു​ള്ള റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 

റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മു​ൻ ജി​ല്ലാ ജ​ഡ്ജി പി.​എ​സ്. ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ ത​യാ​റാ​യി​ല്ല. സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ടി​ൽ ശ​ശീ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​നാ​ണോ എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. ഫോ​ൺ​വി​ളി​യു​ടെ സാ​ഹ​ച​ര്യ​വും ശ​ബ്ദ രേ​ഖ​യു​ടെ വി​ശ്വാ​സ്യ​ത​യെ കു​റി​ച്ചും പ​രി​ശോ​ധി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ളെ കു​റി​ച്ചു റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്യുമെന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 34