20 November, 2017 01:21:55 PM


നടിയെ ആക്രമിച്ച കേസ്: മതിയായ തെളിവ് ശേഖരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി



കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി എ.വി ജോര്‍ജ്. ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കാനിരിക്കെ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപ് ഉൾപ്പെടെ മൊത്തം 11 പ്രതികളാണ് അന്തിമ കുറ്റപത്രത്തിലുള്ളത്. മുന്നൂറിലധികം സാക്ഷികൾ കുറ്റപത്രത്തിലുണ്ടാകും. 



Share this News Now:
  • Google+
Like(s): 52