20 November, 2017 12:52:21 PM


സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​യി​ല്ലെ​ന്ന് റോ​ബ​ർ​ട്ട് മു​ഗാ​ബെ



ഹ​രാ​രെ: സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​യി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി റോ​ബ​ർ​ട്ട് മു​ഗാ​ബെ. ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​നു പി​എ​ഫ് പാ​ർ​ട്ടി​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കു​മെ​ന്നു മു​ഗാ​ബെ പ​റ​ഞ്ഞു. മു​ഗാ​ബെ​യെ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

ഭ​ര​ണ​ക​ക്ഷി​യാ​യ സാ​നു പി​എ​ഫ് മു​ഗാ​ബെ​യെ പാ​ർ​ട്ടി​യു​ടെ നേ​തൃ​പ​ദ​വി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ ശേ​ഷം പു​തി​യ നേ​താ​വാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​മേ​ഴ്സ​ൺ എം​ന​ൻ​ഗാ​ഗ്വ​യെ നി​യ​മി​ച്ചി​രു​ന്നു. മു​ഗാ​ബെ ഇ​ന്നു സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് പ​ദ​വി രാ​ജി​വ​യ്ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം നാ​ളെ ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​മെ​ന്നാണ് കേ​ന്ദ്ര​ക്ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ്. 

ക​ഴി​ഞ്ഞ​യാ​ഴ്ച മു​ഗാ​ബെ​യെ​യും ഭാ​ര്യ​യെ​യും സൈ​ന്യം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. മു​ഗാ​ബെ​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി രാ​ജി​വ​യ്പി​ക്കാ​നാ​ണ് സൈന്യം ശ്ര​മി​ച്ച​ത്. മു​ഗാ​ബെ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച ഹ​രാ​രെ​യി​ൽ ബ​ഹു​ജ​ന​റാ​ലി ന​ട​ത്തി​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 57