20 November, 2017 12:44:10 PM


കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി



ദില്ലി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യെ അ​വ​രോ​ധി​ക്കു​ന്ന​തി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ ഒ​ന്നാം തീ​യ​തി വി​ജ്ഞാ​പ​നം ഇ​റ​ങ്ങും. ഡി​സം​ബ​ർ നാ​ല് വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കാം. എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ 11ന് ​രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ക്കും. എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടെ​ങ്കി​ൽ ഡി​സം​ബ​ർ 16ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ത്തുകയും 19ന് ​ഫ​ലം പ്രഖ്യാപിക്കുകയും ചെയ്യും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തിലാണ് തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള പ്രമേയം യോഗം പാസാക്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുജര്‍വാല 12.15ന് ​ന​ട​ത്തുന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. അ​തേ​സ​മ​യം, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി ഉ​പാ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ള്‍ മാ​ർ​ഗ​നി​ർ​ദേ​ശി​യാ​യി ഒ​രു മു​തി​ർ​ന്ന നേ​താ​വ് കൂ​ടെ ഉ​ണ്ടാ​വ​ണ​മെ​ന്ന വാ​ദ​മാ​ണ് മ​റ്റു നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യ​ത്. 



Share this News Now:
  • Google+
Like(s): 58