20 November, 2017 12:23:51 PM


ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി ഒ​റ്റ​യ്ക്ക് മ​ത്സ​രിക്കുമെന്ന് ​ പ്ര​ഫു​ൽ പ​ട്ടേ​ൽ



ദില്ലി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ എ​ൻ​സി​പി​യു​ടെ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് 77 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ൻ​സി​പി​യു​ടെ തീ​രു​മാ​നം. എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ന് സാ​ധ്യ​ത തേ​ടി​യി​രു​ന്നെ​ങ്കി​ലും ധാ​ര​ണ​യാ​യി​രു​ന്നി​ല്ലെ​ന്ന് പ​ട്ടേ​ൽ പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​ഷ​യ​ത്തെ ഗൗ​ര​വ​മാ​യി എ​ടു​ക്കാ​തെ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്നു എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ ഏ​ഴ്, 14 തീ​യ​തി​ക​ളി​ലാ​യി ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഡി​സം​ബ​ർ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ആ​ദ്യ ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 21 ആ​ണ്. 



Share this News Now:
  • Google+
Like(s): 20