19 November, 2017 10:41:58 PM


ഇടിയും മഴയും: കോട്ടയം ജില്ലയിൽ വ്യാപക നാശം



കോട്ടയം: ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. ഏറ്റുമാനൂരിനടുത്ത് കൂടല്ലൂരിൽ ഇടിമിന്നലേറ്റ് ഒരാളുടെ വീട് തകർന്നു. ചുണ്ടലപ്പടിക്കടുത്ത് പാറത്തൊട്ടിയിൽ കുഞ്ഞിന്റെ വീടാണ് ഇടിമിന്നലിൽ ഭാഗികമായി തകർന്നത്. പറമ്പിൽ കെട്ടിയിരുന്ന പശു ചത്തുവീണു. പരിസരത്തെ വാഴ തുടങ്ങിയ കൃഷികൾക്കും മരങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.



Share this News Now:
  • Google+
Like(s): 56