19 November, 2017 01:38:21 PM


മാനുഷിക്ക് ലോകസുന്ദരിപട്ടം ലഭിച്ചത് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന് മന്ത്രി



ച​ണ്ഡി​ഗ​ഡ്: മാ​നു​ഷി ചി​ല്ല​ർ ലോ​ക​സു​ന്ദ​രി​യാ​യ​ത് സ​ർ​ക്കാ​രി​ന്‍റെ ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ കാമ്പയ്നെ തു​ട​ർ​ന്നാ​ണെ​ന്ന് ഹ​രി​യാ​ന​മ​ന്ത്രി. സം​സ്ഥാ​ന വ​നി​താ ശി​ശു​ക്ഷേ​മ​മ​ന്ത്രി ക​വി​ത ജ​യ്നാ​ണ് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മാ​നു​ഷി​യു​ടെ നേ​ട്ടം ഹ​രി​യാ​ന​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ഭി​മാ​നം ഇ​തോ​ടെ ഉ​യ​രു​മെ​ന്നും ക​വി​ത ട്വീ​റ്റ് ചെ​യ്തു. ഹ​രി​യാ​ന​യി​ലെ ബം​നോ​ലി സ്വ​ദേ​ശി​യാ​ണ് മാ​നു​ഷി. ഹ​രി​യാ​ന​യി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ്ര​വീ​ണ്യ​മു​ള്ള​വ​രാ​ണെ​ന്നും തെ​ളി​യി​ച്ച​താ​യി ധന​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​ഭി​മ​ന്യു പ​റ​ഞ്ഞു.


17 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന​ത്. 2017ലെ ​ഫെ​മി​ന മി​സ് ഇ​ന്ത്യ​യാ​ണു സോ​ണി​പ​ത് ഭ​ഗ​ത്ഫൂ​ൽ സിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മാ​നു​ഷി. ചൈ​ന​യി​ലെ സ​ന്യ സി​റ്റി അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 108 സു​ന്ദ​രി​ക​ളെ പി​ന്ത​ള്ളി​യാ​ണ് മാ​നു​ഷി അ​തി​സു​ന്ദ​രി​യാ​ണെ​ന്നു തെ​ളി​യി​ച്ച​ത്. ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത് രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. റീ​ത്ത ഫാ​രി​യ(1966), ഐ​ശ്വ​ര്യ റാ​യി(1994), ഡ​യാ​ന ഹെ​യ്ഡ​ൻ(1997), യു​ക്ത മു​ഖി(1999), പ്രി​യ​ങ്ക ചോ​പ്ര(2000) എ​ന്നി​വ​രാ​ണ് ഇ​തി​നു മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സു​ന്ദ​രി​മാ​ർ. 



Share this News Now:
  • Google+
Like(s): 62