Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

18 November, 2017 03:10:28 PM


കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം



കാസര്‍കോട്:  ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മാസം മുതലുണ്ടായ പല പ്രാദേശിക കലാ- കായിക മേളകളിലും ചില അനിഷ്ട്ട സംഭവങ്ങളുണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ വര്‍ഷം വിവിധ ക്ലബുകളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ കായിക മേളകളെ കുറിച്ച്‌ സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

അനിഷ്ട്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും ക്ലബ്ബുകളോ സംഘടനകളോ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കേണ്ടതും പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഡി വൈ എസ് പിയില്‍ നിന്നും രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു. സംഘാടകര്‍ ഈ ഉത്തരവ് കര്‍ശരനമായി പാലിക്കേണ്ടതും ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 277