Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

18 November, 2017 02:21:46 PM


തിരുവനന്തപുരം നഗര സഭായോഗത്തില്‍ സംഘര്‍ഷം : മേയര്‍ക്ക് പരിക്ക്



തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ സി.പി.എം - ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നഗരസഭയില്‍ ഇടതുമുന്നണി ഭരണം ഇന്ന് രണ്ടാം പിറന്നാള്‍ ആഘോഷിക്കുമ്ബോള്‍ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും വന്‍ പ്രക്ഷോഭത്തിന് കച്ചമുറുക്കിയാണ് എത്തിയത്.

'ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രക്ഷോഭം. 'വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും രണ്ടുവര്‍ഷം' എന്ന മുദ്രാവാക്യത്തോടെയാണ് യു.ഡി.എഫ് സമരം. ആദ്യവെടി ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി പൊട്ടിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ നഗരത്തിലെ ഹൈമാസ്ക് ലൈറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സി.പി.എം - ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. ഇതിനിടയിലാണ് മേയര്‍ക്ക് പരിക്കേറ്റത്.



Share this News Now:
  • Google+
Like(s): 70