Breaking News
സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

18 November, 2017 01:24:40 PM


മുന്നോക്ക സംവരണം: തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി



പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ശതമാനവും ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നടപടികൊണ്ട് പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്ക് ഒരു നഷ്ടവും വരാനില്ല.  ഇതിലൂടെ സംവരണ ആനുകൂല്യങ്ങള്‍ കൂടുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ എല്ലാം അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 179