18 November, 2017 12:07:37 PM


ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ 172 റണ്‍സിന് പുറത്തായി



കോൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 172 റണ്‍സിന് പുറത്തായി. അർധ സെഞ്ചുറി (52) നേടിയ ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. ആദ്യ രണ്ടു ദിവസത്തിന്‍റെ ഭൂരിഭാഗവും മഴയെത്തുടർന്ന് മത്സരം നടന്നില്ല.

പൂജാരയ്ക്ക് ശേഷം 29 റണ്‍സ് നേടിയ വൃദ്ധിമാൻ സാഹയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രവീന്ദ്ര ജഡേജ 22 റണ്‍സും മുഹമ്മദ് ഷമി 24 റണ്‍സും നേടി പുറത്തായി. ആറ് റണ്‍സോടെ ഉമേഷ് യാദവ് പുറത്താകാതെ നിന്നു.നാല് വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലക്മലാണ് ഇന്ത്യയെ തകർത്തത്. ലഹിരു ഗാമേജ്, ദിമുത് കരുണരത്നെ, ദിൽറുവാൻ പെരേര എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 107