18 November, 2017 11:50:58 AM


സാങ്കേതിക വിദ്യ കര്‍ഷകര്‍ക്കും ; ബിൽഗേറ്റ്സും ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി



വിശാഖപട്ടണം: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ കർക്ഷകകർക്ക് ഉപകാരപ്രദമാകുന്ന സാങ്കേതിക വിദ്യകൾ നടപ്പാക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.


രാജ്യത്തെ പകുതിയോളം ജനങ്ങളും കാർഷികവൃത്തിയിലേർപ്പെടുന്നവരാണെന്നും അതിലേറെയും വനിതകളാണെന്നും പറഞ്ഞ ഗേറ്റ്സ് സാമ്പത്തിക വളർച്ച കൊണ്ട് മാത്രം നേട്ടമുണ്ടാകില്ലെന്നും രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിതരാക്കണെമെന്നും ഗേറ്റ്സ് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഉപകാരപ്രദമായിരുന്നുവെന്ന് നായിഡുവും വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 34