18 November, 2017 11:15:00 AM


ചൈനയിൽ ഭൂചലനം : റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി



ബെയ്ജിംഗ്: തെക്ക്-പടിഞ്ഞാറൻ ചൈനയിലെ ടിബറ്റ് സ്വതന്ത്രഭരണ പ്രദേശമായ നയിഗ്ചിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂകന്പത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. പ്രാദേശിക സമയം പുലർച്ചെ 6.34-നാണ് ഭൂചലനമുണ്ടായത്. അതേസമയം പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈദ്യുതി ബന്ധവും താറുമാറായി. 



Share this News Now:
  • Google+
Like(s): 20