18 November, 2017 10:34:16 AM


ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ചപകടം : നാ​ലു പേ​ർ മ​രി​ച്ചുല​ണ്ട​ൻ: ദ​ക്ഷി​ണ ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. അ​പ്പ​ർ വി​ച്ചെ​ൻ​ഡ​ണി​ന​ടു​ത്ത വാ​ഡെ​സ്ഡ​ണ്‍ ആ​കാ​ശ​ത്താ​യി​രു​ന്നു അ​പ​ക​ട​മെ​ന്നു റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു സീ​റ്റ് ഹെ​ലി​ക്കോ​പ്റ്റ​റും ര​ണ്ടു സീ​റ്റ് സെ​സ്ന 151 ചെ​റു​വി​മാ​ന​വു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ര​ണ്ടു വ്യോ​മ​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ വീ​ത​മു​ണ്ടാ​യി​രു​ന്നു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വ്യോ​മ അ​പ​ക​ട അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. Share this News Now:
  • Google+
Like(s): 229